എന്തുകൊണ്ട് നിങ്ങൾ പ്രകൃതിയിൽ നടക്കണം

stress counselling in kochi

മലിന ജലവും, വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദങ്ങൾ സ്തംഭിപ്പിക്കുന്ന റോഡുകൾ ഗതാഗത കുരുക്കുകൾ എല്ലാം മനുഷ്യന് വിഭ്രമമാണ്. കമ്പ്യൂട്ടർ സ്‌ക്രീനിലോ,ടിവിയിലോ, കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുകയോ, ടാബ്‌ലെറ്റിലോ സ്‌മാർട്ട്‌ഫോണിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ സമയം ചെലവഴിക്കുന്ന ആധുനികർ കൂടുതൽ സംഘർഷം അനുഭവിക്കുന്നു.

അതെ,  മനുഷ്യനിർമിതമായ ചുറ്റുപാടുകൾ പലപ്പോഴും തടവറകളാകുന്നു.  തീർച്ചയായും  അത് അസുഖകരമായ അന്തരീക്ഷമാണ് ഉത്കണ്ഠയോ സങ്കടമോ നിസ്സഹായതയോ ഉണ്ടാക്കാം.  രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, പേശികളുടെ പിരിമുറുക്കം എന്നിവ ഉയർത്തുകയും  പ്രതിരോധ ശേഷി കുറക്കുന്നു. ആധുനിക  മനുഷ്യൻ സ്വയം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.  സമ്മർദ്ദ ജീവിത സാഹചര്യങ്ങൾ മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ്സിനെ ബാധിക്കും. അത് അഡ്രിനൽ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു. അഡ്രിനാലിൻ, കോർട്ടിസോൺ എന്നി ഹോർമോണുകളുടെ അധിക ഉത്പാദനം പല ജൈവശേഷികളും നഷ്ടപ്പെടുത്തും.ഓർമ്മയെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ്സ് എന്ന മഷ്തിഷ്കഭാഗം തകരാറിലാകുന്നു.അമിനോ ആസിഡുകളുടെ നിർമ്മാണം തകരാറിലാവുന്നതുമൂലം ന്യൂറോട്രാൻസ്മിറ്റർസിന്റെ ഉത്പാദനം അസംതുലനമാക്കുന്നു.വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുക, ഉറക്കം നഷ്ടപ്പെടുക എല്ലാം നാഗരികമനുഷ്യന്റെ നില പരുങ്ങലിലാക്കുന്നു. പ്രകൃതിയുമായി ബന്ധം തേടാനുള്ള മനുഷ്യരുടെ സഹജമായ പ്രവണതയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥ ആത്മഹത്യാപരമാണ്

ജൈവ മണ്ഡലം നഷ്ടപെടുന്ന പരിസ്ഥിതി മഷ്തിഷ്കത്തിന്റെ രസതന്ത്രം മാറ്റിമറിക്കുകയും വികാരങ്ങളിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തുകയുമാണ്.നമുക്ക് സഹജമായ  പ്രകൃതിവേണം . കടൽത്തീരങ്ങളിലും, നീരൊഴുക്കുകളും, കുന്നുകളും എല്ലാം നാം നടക്കണം .

എന്നാൽ പ്രകൃതിയിൽ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മനസിന്റെയും ശരീരത്തിന്റെയും ഒരു പോലെ ഉത്തേജിപ്പിക്കുന്നു .സഹജ  പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത്മ, പച്ചപ്പും പ്രകൃതിയിലെ നിന്മനോന്നതകളും നിറഞ്ഞ സാഹചര്യത്തിൽ  കൂടുതൽ സമയം ചെലവഴിക്കുന്നത് മനുഷ്യന്റെ ആന്തരികാവസ്ഥയിൽ  പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നു എന്നത്  പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.

പരിസ്ഥിതികൾക്ക് നമ്മുടെ സമ്മർദ്ദം വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ കഴിയുമെന്ന് പഠനങ്ങളിൽ പറയുന്നു  അത് നമ്മുടെ ശരീരത്തെ ബാധിക്കുന്നു. നമ്മൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും  നാഡീവ്യൂഹം, എൻഡോക്രൈൻ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു

പ്രകൃതി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഫൈറ്റോൺസൈഡുകൾ ശ്വസിക്കുന്നത് നമ്മുടെ വെളുത്ത രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്
വ്യായാമം രക്തകോശങ്ങളിൽ നിന്നുള്ള ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീന്റെ (എൽഡിഎൽ, ചീത്ത കൊളസ്ട്രോൾ) അളവ് കുറയ്ക്കാനും അതിന്റെ ഉയർന്ന സാന്ദ്രതയുള്ള ബദൽ (എച്ച്ഡിഎൽ, നല്ല കൊളസ്ട്രോൾ) അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അത്  രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.പതിവായി പ്രകൃതിയിൽ നടക്കുന്നത്നിഅമിത വിശപ്പിനെ യന്ത്രിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

നിങ്ങൾ പ്രകൃതിയിൽ ആയിരിക്കുമ്പോൾ പക്ഷികളുടെ കരച്ചിൽ കേൾക്കുന്നു, നയനാന്ദകരമായ  നിറങ്ങൾ നിരീക്ഷിക്കുന്നു, പൂക്കുന്ന പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം മണക്കുന്നു. നക്ഷത്രങ്ങളെ കണ്ടും കാടിനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചുമുള്ള കഥകൾ കേട്ടും വളരുന്ന ബാല്യകാലമാണ് മനുഷ്യരുടേത്. വലിയ മലനിരകളിലൂടെ, ഇടതൂർന്ന കാടുകൾക്കിടയിലൂടെ കയറിയിറങ്ങാൻ നമ്മുക്കിഷ്ടമാണ്.പ്രകൃതിയുടെ ഭാഗമാണ് ജീവജാലങ്ങൾ. മനുഷ്യൻ അതിലൊന്ന് മാത്രമാണ്. വനാന്തർ ഭാഗങ്ങളിലും നദീ തടങ്ങളിലും എല്ലാമാണ് മനുഷ്യ ജീവി കഴിഞ്ഞു പോന്നത്. ജീവന്റെ നിലനിൽപ്പിന് ആധാരമായ മണ്ണും ഇടങ്ങളും എല്ലാം ജീവനുള്ളവയ്‌ക്കു ആവേശമാണ് .
ഇടയ്ക്കിടെ പ്രകൃതിദത്തമായ വ്യയാമം നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. എൻഡോർഫിൻ നിലയും ഡോപാമൈൻ ഉൽപാദനവും നടക്കുന്നു . ഭൂതകാലത്തെക്കുറിച്ചോ ഭാവി എന്ത് കൊണ്ടുവരുമെന്നോ അമിതമായി ചിന്തിക്കുന്നതിനുപകരം വർത്തമാന നിമിഷത്തിൽ ജീവിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *