മനുഷ്യന്റെ പെരുമാറ്റത്തെയും വൈകാരികതകളെയും ചിന്തകളെയും ക്രിയാത്മകവും ആരോഗ്യകരവുമായ രീതിയിലാക്കുകയും സാമൂഹ്യജീവിതത്തിന് ഉതകുന്ന അവസ്ഥയിലേക്ക് അതിനെ പരിവർത്തനപ്പെടുത്തുന്നതിനും മനഃശാസ്ത്ര ചികിത്സ സഹായിക്കുന്നു. ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തികച്ചും ശാസ്ത്രീയമായ രീതി ശാസ്ത്രം പിന്തുടർന്ന് അവലംബിക്കുന്ന സബ്രദായങ്ങളാണ് സൈക്കോതെറാപ്പിയിൽ ഉപയോഗിക്കുന്നത്. മാനസികാരോഗ്യപ്രശ്‌നങ്ങളെ മാത്രമല്ല വ്യക്തിയുടെ സൃഷ്ടിപരവും സര്ഗാത്മകവുമായ ജീവിതത്തിന് വേണ്ട സമീപനങ്ങൾ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ സവിശേഷ സ്വഭാവരീതികളും പ്രത്യേയ്കതകളും കണക്കിലെടുത്തു മാർഗ്ഗനിര്ദേശങ്ങൾ ചെയ്യുന്ന രീതികൾ സൈക്കോതെറാപ്പിയുടെ ഭാഗമാണ് . സന്തോക്ഷത്തിനും സമാധാനപരമായ ജീവിതത്തിനും ഹാനികരമാകുന്ന ചിന്തകൾ കണ്ടെത്തുകയും അവയെ ഇല്ലാതാക്കുന്നതിന് വേണ്ട സമീപനങ്ങൾ വ്യക്തിതലത്തിൽ പ്രയോഗികമാക്കുന്നത്തിന് സൈക്കോതെറാപ്പി സഹായിക്കുന്നു. മനുഷ്യന്റെ ബയോ കെമിസ്ട്രയിൽ മാറ്റം വരുത്തുന്ന സമീപനങ്ങൾ സൈക്കോതെറാപ്പിയിൽ ഉണ്ട്. ബാഹ്യമായ പ്രചോദനങ്ങൾ നമ്മുടെ മസ്തിഷ്ക രാസികങ്ങളെ സ്വാധീനിക്കുന്നുണ്ട്. ആശയങ്ങൾക്കും ജീവിതരീതികൾക്കും നമ്മുടെ ഹോര്മോണുകളുടെ പ്രവർത്തനത്തിലും രാസികങ്ങളുടെ ആവേഗങ്ങളിലും മാറ്റം വരുത്താൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തെറാപ്പി രീതികളാണ് സൈക്കോതെറാപ്പിയിൽ ഉപയോഗിക്കുന്നത്. വ്യക്തിയുടെ ശാരീരിക മാനസിക അവസ്ഥ കണക്കിലെടുത്തു അവരുടെ നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഹാര കേന്ദ്രികൃത തെറാപ്പികൾ സൈക്കോതെറാപ്പിയിൽ ഉപയോഗിക്കുന്നു. ജ്ഞാന അവബോധ തെറാപ്പി, അനുഭവങ്ങൾ പ്രദാനം ചെയ്തുകൊണ്ടുള്ള തെറാപ്പികൾ എല്ലാം സാമ്പ്രദായിക സൈക്കോതെറാപ്പിയിൽ നിന്നെല്ലാം വ്യതിരിക്തമായതാണ്. അത് വളരെ ഫലപ്രദവും മനുഷ്യ പ്രകൃതം ഉൾക്കൊള്ളുന്നതുമാണ്
ഓരോ വ്യക്തിയെയും ശാസ്ത്രീയമായി വിലയിരുത്തി ഏതെല്ലാം തരത്തിലുള്ള മാറ്റത്തിനുള്ള സാധ്യതകൾ അവരിൽ ഉണ്ടെന്നു തിട്ടപ്പെടുത്തി അതിനുവേണ്ട തെറാപ്പികൾ ഉപയോഗിക്കുന്നു. മഷ്തിഷ്ക രാസികങ്ങളുടെ അസന്തുലനാവസ്ഥ ശരിയാക്കുന്നതിനും ആരോഗ്യകരമായി അതിനെ മാറ്റുന്നതിനും ആവശ്യമായ നടപടികൾ സൈക്കോതെറാപ്പി പിന്തുടരുന്നു
സൈക്കോതെറാപ്പിസ്റ്റും മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം തെറാപ്പിയുടെ വിജയത്തിനെ സ്വാധീനിക്കുന്നു.സുതാര്യവും മുൻവിധികളിലല്ലാത്തതുമായ ആശയവിനിമയം അനുതാപം എന്നിവ വളരെ പ്രധാനമാണ്. വ്യക്തിയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതും അവരെ മാനിക്കുന്നതുമായ പരിസരം, വിശ്വാസയോഗ്യമായ സാഹചര്യം എന്നിവ തെറാപ്പി നടപടികളുടെ വിജയത്തെ സ്വാധീനിക്കുന്നു. വ്യക്തിയുടെ സ്വകാര്യതയെയും അവകാശത്തെയും പരിപൂർണമായി അംഗീകരിച്ചുകൊണ്ടാണ് സൈക്കോതെറാപ്പി നടത്തുക. വ്യക്തിയുടെ ദുഖത്തിനും മാനസിക വൈകാരിക ബുദ്ധിമുട്ടുകൾക്കും പെരുമാറ്റത്തിലെ പന്തികേടുകൾക്കും കാരണമാകുന്ന അനാവശ്യ ചിന്തകളെയും ആശയങ്ങളെയും പുനസ്ഥാപിച്ചു മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് അവരെ കൈപിടിച്ച് ഉയർത്തുന്നതിനുള്ള വഴികാട്ടികളാണ് സൈക്കോതെറാപ്പിസ്റ്റുകൾ.
ഷംഷി മുബാറാക്ക്