സാധാരണക്കാർക്കിടയിലെന്നല്ല, വിദ്യാസമ്പന്നർക്കിടയിലും മാനസിക രോഗകാരണങ്ങളെക്കുറിച്ചുള്ള അജ്ഞതയും അന്ധവിശ്വാസവും നിലനില്ക്കുന്നു. തന്മൂലം ചികി ത്സ വൈകുന്നു. രോഗിക്കു ഫലപ്രദമായ ചികിത്സ ലഭിക്കാതിരിക്കുന്നു; പലപ്പോഴും ക്രൂരവും അശാസ്ത്രീയവുമായ ചികിത്സകൾക്ക് രോഗി വശംവദനാകേണ്ടിവരുന്നു.
മാനസികരോഗങ്ങളുടെ കാരണങ്ങളെപ്പറ്റി ശാസ്ത്രീയമായി മനസ്സിലാക്കണം:
മാനസിക രോഗകാരണങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.
1. ജീവശാസ്ത്രപരം (Biological)
2. മനഃശാസ്ത്രപരം (Psychological)
3. സാമൂഹികം (Social)
ജീവശാസ്ത്രപരമായ കാരണങ്ങൾ
നമ്മുടെ ചിന്തയെയും വികാരത്തെയും പെരുമാറ്റത്തെയും സ്വഭാവ ത്തെയും. അതുവഴി നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും നമ്മുടെ തലച്ചോറാ (Brain) ണല്ലോ. മസ്തിഷ്‌കം (Brain), സുഷുമ്‌നാ നാഡി (Spinal Chord) ഇവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നാഡികൾ (Nerves), കണ്ണ്, മൂക്ക്, ത്വക്ക് മുതലായ ജ്ഞാനേ ന്ദ്രിയങ്ങൾ (Special Senses) എന്നിവ ഉൾപ്പെടുന്നതാണ് മനുഷ്യനാഡീവ്യവസ്ഥ (nervous system). തലയോടിനുള്ളിൽ സ്ഥിതിചെയ്യുന്ന മസ്തിഷ്‌കത്തിന്റെ തുടർച്ചയായി സുഷുമ്‌നാനാഡി നട്ടെല്ലിലൂടെ താഴേക്കിറങ്ങുന്നു. ബാഹ്യലോകത്തിൽ നിന്നുള്ള ഉദ്ദീപനങ്ങളെ (Simuli) അതായത് ശബ്ദം, വെളിച്ചം മുതലായവ, ശരീരത്തിൽ വിനിമയം ചെയ്യാവുന്ന വൈദ്യുതപ്രവാഹങ്ങളാക്കി മാറ്റുന്നതു ജ്ഞാനേന്ദ്രിയങ്ങളാണ്. ഈ ഇന്ദ്രിയങ്ങൾ നാഡികൾ വഴി തലച്ചോറുമായി ബന്ധപ്പെടുന്നു. നാഡികൾ വഴി വരുന്ന സന്ദേശങ്ങളെ (വൈദ്യുത പ്രവാഹങ്ങളെ) ബിംബങ്ങളാക്കി മാറ്റി തിരിച്ചറി യുന്നതും പ്രതികരണങ്ങൾ രൂപപ്പെടുന്നതും തലച്ചോറിലാണ്.
തുടർച്ചയായി ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളെ ഓർമകളാക്കി സൂക്ഷിക്കുന്നതും തലച്ചോറിലാണ്. അതിൽ രൂപപ്പെട്ട പ്രതികരണങ്ങൾക്കനുസരിച്ച് തലച്ചോറിൽ നിന്ന് നാഡികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന സന്ദേശങ്ങൾ അതത് ഭാഗങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
നാഡീവ്യവസ്ഥയുടെ സങ്കീർണമായ ഈ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നത് നാഡീകോശങ്ങളും ഈ കോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സിനാപ്‌സ് (Synapse) എന്ന ഭാഗങ്ങളുമാണ്. ന്യൂറോ ട്രാൻസ്മിറ്റേഴ്‌സ് എന്നു വിളിക്കപ്പെടുന്ന ചില രാസ വസ്തുക്കളാണ് ഇവിടെ രണ്ടു കോശങ്ങൾക്കിടയിലൂടെ സന്ദേശങ്ങൾ കടത്തിവിടാൻ സഹാ യിക്കുന്നത്. തലച്ചോറിന്റെയും സുഷുമ്‌നാനാഡിയുടെയും വിവിധ ഭാഗങ്ങളിലായി വിവിധതരം ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉണ്ട്. Dopamine,Serotonin Norepinephrine, Acetyl Choline എന്നിവ ഇവയിൽ ചിലതാണ്. ഇങ്ങനെയുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അളവിലുള്ള ഏറ്റക്കുറച്ചി ലുകൾ പല മാനസികരോഗങ്ങൾക്കും കാരണമാകുന്നു. ഈ ഏറ്റക്കുറച്ചിലുകൾ പല കാരണ ങ്ങൾകൊണ്ടുമുണ്ടാകാം.
1. ജനിതക കാരണങ്ങൾ(Genetic Causes)
പാരമ്പര്യരോഗങ്ങളും ജനിതകരോഗങ്ങളും ഇങ്ങനെ ഉണ്ടാകാം. പ്രമേഹ രോഗം ജന്മനാ വരുന്നതുപോലെ മനോരോഗങ്ങളിൽ സ്‌കിസോഫ്രീനിയ (Schizophrenia), വിഷാദരോഗം (Depression), വ്യക്തിത്വവൈകല്യങ്ങൾ (Personality Disorders) മുതലായവ മാതാപിതാക്കളി ൽനിന്ന് കുട്ടികളിലേക്ക് ഒരു പരിധിവരെ പകരുന്നതായി കാണാം. രക്തബന്ധമുള്ള വ്യക്തി യെ വിവാഹം കഴിച്ചാൽ ജനിക്കുന്ന കുട്ടികളിൽ ജനിതക മാനസിക രോഗങ്ങൾ ഉണ്ടാവാനു ള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുപോലെ ഇരട്ടക്കുട്ടികളിൽ (Monozygotic Twins) ഒരാൾക്ക് മനോരോഗം ഉണ്ടായാൽ മറ്റേ വ്യക്തിക്കും അതേരോഗം വരാൻ സാധ്യത കൂടുതലാണ്.
2. ഗർഭത്തിലിരിക്കുമ്പോഴുണ്ടാകുന്ന തകരാറുകൾ
ഗർഭാവസ്ഥയിലെ അണുബാധ, വിഷവസ്തുക്കൾ, റേഡിയേഷൻ മുതലായവയുടെ സാന്നിധ്യം തുടങ്ങിയവ ജനിക്കുന്ന കുഞ്ഞിന് ശാരീരിക വൈകല്യങ്ങൾ സൃഷ്ടിക്കു ന്നതുപോലെ ചില മാനസിക അസുഖങ്ങളും ബുദ്ധിമാന്ദ്യവും ഉണ്ടാവാൻ കാരണമാകുന്നു. ജനനസമയത്തുണ്ടാകുന്ന ക്ഷതങ്ങൾ (Birth Injury), ബുദ്ധിമാന്ദ്യത്തിനും അപസ്മാരത്തിനും അതുവഴി മനോരോഗങ്ങൾക്കും ഹേതുവാകുന്നു.
3. തലച്ചോറിലുണ്ടാകുന്ന തകരാറുകൾ (Organic Brain Syndrome)
അത്യാഹിതങ്ങളിൽ തലയ്ക്ക് പറ്റുന്ന ക്ഷതങ്ങൾ, ചില അണുബാധകൾ (ഉദാ: സിഫിലിസ്, രക്തപ്രവാഹത്തിനുള്ള തടസ്സം മയക്കുമരുന്നുകൊണ്ടും വിഷവസ്തുക്കൾകൊണ്ടും ഉണ്ടാകുന്ന തകരാറുകൾ (Toxicity), തലച്ചോറിലെ മുഴകൾ (Tumour), വിറ്റാമിന്റെ കുറവും മസ്തിഷ്‌കത്തിലെ രക്തസ്രാവം എന്നിവയും മാനസി കരോഗങ്ങൾക്കു കാരണമാകാം.
4. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ
ശരീരത്തിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മനോരോഗത്തിനു ഹേതുവാകാ റുണ്ട്. ഉദാ: തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോ ഹോർമോണിന്റെ വർധനവും (Hyperthyroidism) കുറവും (മനോരോഗലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. സ്ത്രീകളുടെ ആർത്തവം നിലയ്ക്കുന്ന സമയത്തും (Post Menopausal Period) പ്രസവം കഴിഞ്ഞ ഉടനെയും (Post Partum) ശരീരത്തിൽ ഹോർമോൺ കുറയുന്ന ഘട്ടങ്ങളാണ്. ഈ ഘട്ടങ്ങ ളിൽ മനോരോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച്, ഉന്മാദരോഗവും വിഷാദ രോഗവും.
5. തലച്ചോറിലെ രാസവസ്തുക്കൾ
വിഷാദം, ഉന്മാദം മുതലായ മാനസിക അസുഖങ്ങളുള്ളപ്പോൾ തലച്ചോറിലെ അന്ത സ്രാവങ്ങളിൽ (Neuro Transmitters) ഏറ്റക്കുറച്ചിലുകൾ ഉള്ളതായി ഗവേഷണങ്ങൾ തെളിയി ച്ചിട്ടുണ്ട്. ഈ രാസവസ്തുക്കൾ കൂട്ടാനും കുറയ്ക്കാനും മരുന്നുകൾ നല്കുമ്പോൾ രോഗാവസ്ഥയിൽ മാറ്റം കാണും. ജീവശാസ്ത്രപരമായ കാരണങ്ങൾകൊണ്ടും മാനസികരോഗം വരാം എന്നുള്ള തിന് ഇതും ഒരു തെളിവാണ്.
മനഃശാസ്ത്രപരമായ കാരണങ്ങൾ (Psychological Causes)
ഒരാളുടെ വ്യക്തിത്വം പൂർണമായി രൂപപ്പെടുന്നത് ജനനംമുതൽ ബാല്യം, കൗമാരം എന്നീ ഘട്ടങ്ങളിലൂടെ കടന്ന് യുവത്വത്തിലെത്തുന്നതോടെയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ട സമ യം ബാല്യവും കൗമാരവുമാണ്. ഈ കാലഘട്ടങ്ങളിൽ നേരിടേണ്ടിവരുന്ന പ്രതികൂല സാഹച ര്യങ്ങൾ ആ വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഉദാ: , ആത്മാഭിമാനത്തിനു മുറിവേല്ക്കുന്ന അനുഭവ ങ്ങൾ, വിദ്യാഭ്യാസരംഗത്തെ സമ്മർദം, ചീത്ത കൂട്ടുകെട്ടുകൾ ഇങ്ങനെ ഏറെ ഉദാഹരണങ്ങൾ പറയാൻ കഴിയും.
പ്രായപൂർത്തിയായവരിൽ ജീവിതത്തിലനുഭവപ്പെടുന്ന അമിത സമ്മർദങ്ങൾ (Stressors) ഏറെക്കാലം നീണ്ടുനിന്നാൽ വിഷാദരോഗം വരാൻ സാധ്യതയുണ്ട്. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളും ദാമ്പത്യജീവിതത്തിലെ സംഘർഷവും വൈകാരികമായ പ്രശ്‌നങ്ങളുമൊക്കെയുള്ളതുകൊണ്ടാവാം സ്ത്രീകളിൽ മാനസിക പിരിമുറുക്കവും (Anxiety) വിഷാദ രോഗവും കൂടുതൽ കാണുന്നത്.
സാമൂഹികമായ കാരണങ്ങൾ (Social Causes)
ചുറ്റിലുമുള്ള സാമൂഹിക യാഥാർഥ്യ ങ്ങളും പ്രശ്‌നങ്ങളും മനോരോഗത്തിനു കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഉദാ: ദാരിദ്ര്യവും ജോലിയില്ലായ്മയും അസൗകര്യങ്ങളോടെ ഏറെപ്പേർക്ക് തിങ്ങിപ്പാ ർക്കേണ്ടിവരുന്ന സാഹചര്യങ്ങളും ഉന്മാദരോഗങ്ങൾക്കും മയക്കുമരുന്നുപയോഗത്തിനും (Drug Abuse) വ്യക്തിത്വവൈകല്യങ്ങൾക്കും (Psychopathy) കാരണമാകുന്നു. സാമൂഹിക പ്രശ്‌ന ങ്ങളും സാമ്പത്തിക ഞെരുക്കവും മൂർച്ഛിക്കുമ്പോൾ ആത്മഹത്യകൾ കൂടുന്നത് നമുക്കറിയാ വുന്നതാണ്. സ്വന്തം നാടുവിട്ട് അന്യപ്രദേശങ്ങളിലേക്കു കുടിയേറിയവരിൽ (Migrants) സം ശയരോഗങ്ങളും (Paranoid Disorders) വിഷാദരോഗങ്ങളും മറ്റും കൂടുതലായി കണ്ടുവരുന്നു.
വിവിധ കാരണങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചും പ്രതിപ്രവർത്തിച്ചും ഒരാൾ മനോരോഗം പിടിപെടാൻ സാധ്യതയുള്ള (Predisposed) ആളായിത്തീരുന്നു. ഇങ്ങനെയുള്ളവർക്കെല്ലാം മനോരോഗം പിടിപെടണമെന്നില്ല. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് പലപ്പോഴും പ്രതികൂ ലമായ ഒരു ജീവിതസാഹചര്യത്തെ നേരിടുമ്പോഴാകാം; ചെറിയ ഒരിച്ഛാഭംഗത്തെത്തുടർ ന്നാകാം; വലിയ ഒരു മാനസികസംഘർഷംമൂലമാകാം (Precipitating Cause) ഒരു കാരണ വുമില്ലാതെയുമാകാം.
ചുരുക്കത്തിൽ വളരെ സങ്കീർണമായ വിധത്തിലാണ് രോഗകാരണങ്ങൾ ഒരു വ്യക്തി യിൽ പ്രവർത്തിക്കുന്നതും അയാളെ മാനസികരോഗിയാക്കുന്നതും.
എന്താണ് മനഃശാസ്ത്രചികിത്സ?
മാനസിക രോഗങ്ങൾ ആരംഭത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ രോഗം സുഖപ്പെടുന്ന തിനുള്ള സാധ്യത കൂടുതലാണ്. ചികിത്സ താമസിക്കുന്തോറും രോഗം മൂർച്ഛിക്കുകയുംചികിത്സ ഫലിക്കാതെ വരികയും ചെയ്യും. , മനഃശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ച് കുടുംബത്തെ ബോധവത്കരിക്കൽ, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തിൽ പൂർണമായ ഒരു ചികിത്സയ്ക്ക് സൈക്കോളജിസ്റ്റ്സ് സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യ ൽ വർക്കർ എന്നിവരുടെ പരസ്പരധാരണയോടുകൂടിയ കൂട്ടായ ചികിത്സയാണ് അഭികാമ്യം.
മനഃശാസ്ത്രജ്ഞനുമായി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങൾ രോഗി യുടെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം നല്കുന്നു. രോഗിക്ക് നല്കുന്ന ഉപദേശങ്ങളിൽക്കൂടി അയാൾക്ക് തന്റെ അസുഖത്തെപ്പറ്റി മനസ്സിലാക്കാൻ കഴിയുന്നു; പൂർ ണമായും അപ്രത്യക്ഷമാകാത്ത ലക്ഷണങ്ങളോട് ഒത്തുചേർന്നു പോകാനും കഴിയുന്നു.
മസ്തിഷ്‌കത്തിന്റെ ജൈവ-രാസ സന്തുലിതാവസ്ഥവീണ്ടെടുക്കുന്നതിന് ഔഷധചികി ത്സ പരമപ്രധാനമാണ്. ആന്റി സൈക്കോട്ടിക് ഔഷധങ്ങൾ അസുഖത്തിന്റെ തീവലക്ഷണ ങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക വൈകല്യങ്ങളെ അകറ്റുന്നതിനും ഗണ്യമായ പങ്കുവഹിക്കുന്നു.
കുടുംബചികിത്സ (Family Therapy):
രോഗികളുടെ കുടുംബ ത്തിന് അസുഖത്തെപ്പറ്റിയും അസുഖലക്ഷണങ്ങളെപ്പറ്റിയും ലഭ്യമായ ചികിത്സാരീ തികളെക്കുറിച്ചും രോഗിയോട് കുടുംബങ്ങൾ പുലർത്തേണ്ട മനോഭാവങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും വിശദമായി ചർച്ചചെയ്യുന്നു. രോഗത്തെക്കുറിച്ച് കുടുംബംഗങ്ങൾക്കുള്ള ധാരണ പ്രധാനമാണ് . മന്ദബുദ്ധിയാണ്. മടിയ നാണ്, അഭിനയമാണ് എന്ന മനോഭാവങ്ങളോടെ രോഗിയോട് പെരുമാറുന്നത്. മാറ്റിയെ ടുക്കുന്നതിന് ഇത്തരം വിദ്യാഭ്യാസം (Psycio Education) അത്യന്താപേക്ഷിതമാണ്.
– ഷംഷി മുബാറക്ക്