ഉന്മാദവും, മനസ്സിന്റെ താളം തെറ്റുന്ന രോഗങ്ങളും

psychology

          ചിന്തയെയും വൈകാരികതയെയും പ്രവൃത്തിയെയും ഒരുപോലെ തകരാറിലാക്കുന്ന ഗുരുതരമായൊരു മാനസികരോഗമാണ് സ്കിസോഫ്രീനിയ ഭ്രാന്ത് അല്ലെങ്കിൽ ചിത്തഭ്രമം എന്ന പേരിൽ സാധാരണ അറിയപ്പെടുന്ന രോഗം. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് വയസ്സുള്ള യുവതീയുവാക്കളാണ് ഭാവിയെ ഗുരുതരമായി തകരാറിലാക്കുന്ന ഈ രോഗത്തിന് ഇരയാകു ന്നത്. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള ശേഷിയില്ലായ്മയും മറ്റുള്ളവരോട് ഇടപഴകാ നുള്ള ബുദ്ധിമുട്ടുകളും ആണ് ഈ രോഗത്തിന്റെ മൊത്തത്തിലുള്ള ഫലം. രോഗമാരംഭിച്ചാൽ സാധാരണരീതിയിൽ ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള കഴിവ് രോഗിക്കു നഷ്ട പ്പെടുന്നു. അതേസമയം താൻ രോ ഗിയാണന്ന കാര്യം രോഗി അറിയുന്നുമില്ല. മനസ്സിൽ രൂപംകൊള്ളുന്ന തെറ്റായ ചിന്തകൾക്കനുസരിച്ച് പ്രവർത്തിച്ചുതുടങ്ങുമ്പോൾ അയാളുടെ പെരുമാറ്റം അസാധാരണരീതിയിലാകുന്നു. സ്ത്രീകളെയും പുരുഷന്മാരെയും പാവപ്പെട്ടവനെ യും പണക്കാരനെയും ഈ രോഗം ഒരുപോലെ ബാധിക്കുന്നു.


രോഗത്തിനുള്ള കാരണങ്ങൾ


ജീവശാസ്ത്രപരമായ ഘടകങ്ങൾ: മസ്തിഷ്കത്തിലെ ജീവ-രാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയാണ് രോഗത്തിന് അടിസ്ഥാനകാരണമെന്ന് ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നു. നാഡീകോശങ്ങൾ തമ്മിൽ സന്ദേശങ്ങൾ വിനിമയം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക രാസപദാർഥത്തിന്റെ (ഡോപാമി ൻ) അളവ് സാധാരണയിൽ കൂടുതലായി സ്കി സോഫ്രീനിയയിൽ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പാരമ്പര്യത്തിനുള്ള പങ്കും ഈ അസുഖത്തിൽ കൂടുതലാണ്. സാധാരണജനങ്ങൾക്ക് രോഗസാധ്യത ഒരു ശതമാനം ഉള്ളപ്പോൾ രോഗം ഉണ്ടായിരുന്ന ഒരാളുടെ കുട്ടികൾക്ക് രോഗസാധ്യത ഏകദേശം പത്തു ശതമാനം ആണ്.

ഡോപമിനു പുറമേ മറ്റുപല രാസവസ്തുക്കളുടെയും അസന്തുലിതാവസ്ഥ രോഗകാരണ മാവാം. കൂടാതെ മസ്തിഷ്കത്തിലെ ഘടനാപരമായ തകരാറുകളും സ്കിസോഫ്രീനിയയ്ക്കു കാരണമായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വിവിധ കാരണങ്ങൾ കൂട്ടായി പ്രവർത്തിക്കു ന്നതുകൊണ്ടാണ് ഒരാൾക്ക് രോഗം ബാധിക്കുന്നത്.

ശാരീരികമായ പ്രതികൂലാവസ്ഥയാണ് രോഗത്തിനു കളമൊരുക്കുന്നതെങ്കിലും രോഗി യുടെ ജീവിതത്തിലെ പ്രതികൂല അനുഭവങ്ങൾ സ്കിസോഫ്രീനിയയുടെ പല കാരണങ്ങളിൽ പരമപ്രധാനമായതാണ്. കുടുംബസാഹചര്യങ്ങളും ബാല്യത്തിലും കൗമാരത്തിലും യൗവനാ രംഭത്തിലുമുണ്ടാകുന്ന അനുഭവങ്ങളും ജൈവപരമായി മസ്തിഷ്കത്തിലുള്ള അസംതുലിതാവ സ്ഥയും ഒരാളെ സ്കിസോഫ്രീനിയയിലേക്കു നയിക്കുന്നു. പ്രിയപ്പെട്ട ആളുടെ മരണം, മനസ്സു നോവിച്ച ഏതെങ്കിലും പരാജയം, നിരാകരണം, നിരാശ, മയക്കുമരുന്നുകളുടെ ഉപയോഗം, തീവ്രമായ ബാഹ്യസംഘർഷം, കുടുംബപരവും സാമൂഹിക പരവുമായ സമ്മർദങ്ങൾ തുടങ്ങിയ വ അസുഖം ആരംഭിക്കുന്നതിന് പ്രധാന കാരണങ്ങളാണ്.


രോഗലക്ഷണങ്ങൾ


സ്കിസോഫ്രീനിയ തുടങ്ങുന്നത് പെട്ടെന്നല്ല. ക്രമേണയാണ്. അസുഖലക്ഷണങ്ങൾ ക്ക് ഒരായിരം മുഖങ്ങളുണ്ട്. അതിൽ പ്രധാനമായവ ഇവിടെ വിവരിക്കാം;


1.ഒന്നിലും താത്പര്യമില്ലായ്മയും മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറലും

ജോലി, പഠിത്തം, കുടുംബകാര്യങ്ങൾ, വൃത്തി, ആഹാരം എന്നിവയിൽ അലസതയും താത്പര്യക്കുറവും കണ്ടാൽ ഏതോ ഗാഢചിന്തയിലാണെന്നു  തോന്നും, ഉറക്കം ശരിയാകാ തെ വരുന്നു. കൂട്ടുകാരിൽ നിന്നും സാമൂഹിക രംഗങ്ങളിൽനിന്നും ഒഴിഞ്ഞുമാറി രോഗി അന്തർ മുഖനായി മാറുന്നു.


1. മിഥ്യാധാരണ (Delusion)

തെറ്റായതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ ചിന്തകളിൽ ഉറച്ചുവിശ്വസിക്കുക സ്കിസോഫ്രീനിയയുടെ ഒരു ലക്ഷണമാണ്. ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ട്. ആരോ ഗൂഢാലോചനയ്ക്ക് ശ്രമിക്കുന്നു. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ട്. മറ്റുള്ളവർ തന്നെക്കുറിച്ച് സംസാരിക്കുന്നു, ബാഹ്യശക്തികൾ രോഗിയുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രി ക്കുന്നു മുതലായവയാണ് സാധാരണയായി കാണപ്പെടുന്ന മിഥ്യാധാരണകൾ.


3. മിഥ്യാദർശനവും മിഥ്യാനുഭവങ്ങളും (Hallucination)

രോഗിക്കു തന്നോട് ആളുകൾ സംസാരിക്കുന്നതായോ അല്ലെങ്കിൽ തന്റെ പേർ ഉച്ചരിക്കു ന്നതായോ തോന്നുന്നു. അയാളോടോ അയാളെപ്പറ്റിയോ ആരും യഥാർഥത്തിൽ സംസാരി ക്കുന്നുണ്ടാവില്ല. ചില രോഗികൾ തനിയേ ഇരുന്ന് പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ സം സാരിക്കും, ചിരിക്കും, അംഗവിക്ഷേപങ്ങൾ കാണിക്കും. ചിലപ്പോൾ പേടിപ്പെടുത്തുന്ന രംഗങ്ങ ൾ രോഗി കണ്ടെന്നുവരാം. മിഥ്യാനുഭവങ്ങൾ രോഗിയെ ഭയപ്പെടുത്തിയേക്കും. മറ്റുള്ളവരെ ആ ക്രമിക്കാനോ ആത്മഹത്യയ്ക്കോ രോഗി ശ്രമിച്ചേക്കും.


4. ശരീരശുചിത്വത്തിൽ ശ്രദ്ധയില്ലായ്മ

രോഗം ആരംഭിച്ചുകഴിഞ്ഞാൽ ക്രമേണ രോഗി കുളിക്കാനും ശരീരം വൃത്തിയാക്കാനും വിസമ്മതിക്കും. ഉടുപ്പിലും നടപ്പിലും ചുറ്റുപാടുകളിലും ഒന്നും താത്പര്യമില്ലാതാവും.


5. വൈകാരികമാറ്റങ്ങൾ

ഉത്കണ്ഠ, ഭയം, കോപം, സംശയം, ദേഷ്യം ഇവ പൊടുന്നനേ രോഗി പ്രകടിപ്പിച്ചേക്കും. ചിലപ്പോൾ നിർവികാരമായി ഏറെ നേരമിരിക്കും. എല്ലാ കാര്യങ്ങളിൽനിന്നും പിൻവലിയു ന്നതുകൊണ്ട് ചുറ്റും നടക്കുന്നത് എന്താണെന്നുപോലും രോഗി അറിയുകയില്ല.


രോഗലക്ഷണങ്ങളുടെ പ്രത്യേകതയനുസരിച്ച് സ്കിസോഫ്രീനിയയെ പലതായി തിരി ച്ചിട്ടുണ്ട്. ഈ തരംതിരിവിൽ ഒന്നും പെടാത്ത സമ്മിശ്ര സ്വഭാവമുള്ള കേസുകളും കാണാം. നാലു പ്രധാനതാരങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്.


പാരനോയ്ഡ് സ്കിസോഫ്രീനിയ (Paranoid Schizophrenia)

ഈ വിഭാഗമാണ് സ്കീസോഫ്രീനിയ രോഗികളിൽ ഏറ്റവും കൂടുതലായി കണ്ടുവരു ന്നത്. തുടക്കം യൗവനാരംഭത്തിലാണെങ്കിലും നാല്പതുകളിലും അമ്പതുകളിലും ഇത് കണ്ടെത്തി യേക്കാം. ഈ വിഭാഗത്തിൽപ്പെട്ടവർ ഇതര വിഭാഗങ്ങളെക്കാൾ ബുദ്ധി കൂടുതലുള്ളവരായി രിക്കും. രോഗത്തിന്റെ തുടക്കംതൊട്ടേ അവർ സംശയാലുക്കളായിരിക്കും.


കാര്യങ്ങളും സംഭവങ്ങളും അവർക്കെതിരായ വിധത്തിൽ അവർ ദുർവ്യാഖ്യാനം ചെയ്യും. മതിഭ്രമങ്ങൾ ഇത്തരക്കാർക്ക് കൂടുതലാണ്. താൻ പീഡിപ്പിക്കപ്പെടുന്നു. തനിക്ക് ടെലി പ്പതിവഴി രൂപാന്തരം വരുന്നു. താൻ സ്വാധീനിക്കപ്പെടുന്നു. ഹിപ്പ്നോട്ടസ് ചെയ്യപ്പെടുന്നു. തന്നെ വിഷം തീറ്റുന്നു എന്നൊക്കെയായിരിക്കാം ആ മതിഭ്രമങ്ങൾ (Delusions).


ഹെബീഫനിക്കുകൾ (Hebephrenia)


പാരനോയ്ഡ് തരക്കാരിൽ കാണുന്ന പല ലക്ഷണങ്ങളും ഹെബീഫനിക്കുകളിലും കാണാം. ഇവരുടെ ചിന്ത വേണ്ടത്ര സുസംഘടിതമോ ക്രമബദ്ധമോ ആയിരിക്കുകയില്ല. ഇവർ പലപ്പോഴും നിർവികാരയും താത്പര്യഹീ നരും ആയിരിക്കും. അനുചിതമായ അവസര ങ്ങളിൽ പുഞ്ചിരി ഇത്തരക്കാരിൽ കാണാറുണ്ട്. പൊതുവേ, ചെറിയ പ്രായത്തിലാണ് രോഗം തുടങ്ങുന്നത്.


കാറ്റട്ടോണിക് മാതൃക (Catatonic Schizophrenia)


കാറ്റട്ടോണിക് മാതൃകയിലുള്ള രോഗികളുടെ എണ്ണം മുൻ പറഞ്ഞവ യെക്കാൾ വളരെ കുറവാണ്. രോഗിയെ കണ്ടാൽ ഒരു പ്രതിമപോലെ തോന്നിക്കും. മണിക്കൂറുകളോ ദിവസ ങ്ങളോ, അല്ലെങ്കിൽ ഉണ്ണാനോ ഉറങ്ങാനോ മറ്റു ശാരീരിക വശ്യങ്ങൾ നിർവഹിക്കാനോ മറ്റു ള്ളവർ നിർബന്ധിക്കുന്നതുവരെയോ രോഗി ഒരു പ്രതിമയെപ്പോലെ നിശ്ചലനായി ഇരിക്കാ റുണ്ട്.


സിമ്പിൾ സ്കിസോഫ്രീനിയ (Simple Schizophrenia)


അപൂർവമായി കാണപ്പെടുന്ന ഒരു വിഭാഗമാണ് ഇത്. മറ്റു തരങ്ങളെപ്പോലെ പെട്ടെ ന്നോ, നാടകീയമായ രീതിയിലോ ഈ സ്കിസോഫ്രീനിയ ഉണ്ടാകുന്നില്ല. ആഗ്രഹങ്ങളൊ ന്നുമില്ലാത്തവനും ഒരു മെല്ലെപ്പോക്കുകാരനുമാണയാൾ എന്നാണ് തോന്നുക. ജീവിതം അയാ ൾക്ക് വിരസമായിരിക്കും. അതിൽ താത്പര്യമോ അതിൽനിന്ന് പ്രചോദനമോ കിട്ടില്ല. മറ്റു തരക്കാരെപ്പോലെ പ്രകടമായി ക്രമക്കേടുകളൊന്നും ഇത്തരക്കാർ പ്രകടിപ്പിക്കുകയില്ലെങ്കിലും അ വരുടെ മാനസികാവസ്ഥ അസാധാരണമാവും.


സ്കിസോഫ്രീനിയയുടെ ഗതി (Course)


സ്കിസോഫ്രീനിയയുടെ ശ്രദ്ധേയമായ ഒരു സ്വഭാവം അതിന്റെ ഗതിയിലുള്ള വ്യത്യ സ്തതകളുടെ വൈപുല്യമാണ്. സ്കാർഫിന്റെ(സ്കിസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷൻ) കണക്കനുസരിച്ച് സ്കിസോഫ്രീനിയ രോഗിയിൽ 30-40 ശതമാനംവരെ രോഗവിമുക്തി നേടുമ്പോൾ 30-40 ശതമാനം പേർ തുടർച്ചയായി പരിചരണത്തിന്റെയും മരുന്നുകളുടെയും സഹായത്താൽ ഒരുവിധം മുന്നോട്ടു പോകാൻ കഴിവുള്ളവരാണ്. അതേസമയം 20-30 ശത മാനം പേർ ദീർഘകാലം ചികിത്സിച്ചാലും പൂർണരോഗവിമുക്തിനേടാൻ സാധ്യമല്ലാത്തവരാ യിത്തീരുന്നു.


പ്രധാന ചികിത്സാരീതികൾ


രോഗത്തിന്റെ ആരംഭദശയിൽത്തന്നെ ചികിത്സ ആരംഭിച്ചാൽ രോഗം സുഖപ്പെടുന്ന തിനുള്ള സാധ്യത കൂടുതലാണ്. ചികിത്സ താമസിക്കുന്തോറും രോഗം മൂർച്ഛിക്കുകയും മരുന്ന് ഫലിക്കാതെ വരികയും ചെയ്യും. സ്കിസോഫ്രീനിയയ്ക്ക് ഔഷധചികിത്സ, മനഃശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ച് കുടുംബത്തെ ബോധവത്കരിക്കൽ, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തിൽ പൂർണമായ ഒരു ചികിത്സയ്ക്ക് സൈക്യാട്രിസ്റ്റ്, സൈ ക്കോളജിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സൈക്യാട്രിക് നേഴ്സ്, സൈക്യാട്രിക് സോഷ്യ ൽ വർക്കർ എന്നിവരുടെ പരസ്പരധാരണയോടുകൂടിയ കൂട്ടായ ചികിത്സയാണ് അഭികാമ്യം.


ഔഷധചികിത്സ


മസ്തിഷ്കത്തിന്റെ ജൈവ-രാസ സന്തുലിതാവസ്ഥവീണ്ടെടുക്കുന്നതിന് ഔഷധചികി ത്സ പരമപ്രധാനമാണ്. ആന്റി സൈക്കോട്ടിക് ഔഷധങ്ങൾ അസുഖത്തിന്റെ തീവലക്ഷണ ങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക വൈകല്യങ്ങളെ അകറ്റുന്നതിനും ഗണ്യമായ പങ്കുവഹിക്കുന്നു. മരുന്ന് കഴിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന രോഗികൾക്ക് മരുന്ന് ഭക്ഷണ ത്തിൽ ചേർത്തോ, രണ്ടാഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ ഇഞ്ചക്ഷൻ രൂപത്തിലോ നൽകാവുന്നതാണ്. ചില രോഗികളിൽ ഈ ഔഷധങ്ങൾ ചില പാർശ്വഫല ങ്ങൾ ഉണ്ടാക്കാറുണ്ട്. മറ്റുചില മരുന്നുകളുടെ ഉപയോഗംകൊണ്ട് ഈ പാർശ്വഫലങ്ങൾ മാറ്റിയെടുക്കാം. നൂതനഗവേഷണങ്ങളുടെ ഫലമായി സ്കിസോഫ്രീനിയയ്ക്ക് പാർശ്വഫലങ്ങ ൾ തീരെകുറഞ്ഞതും സാധാരണ ആന്റി സൈക്കോട്ടിക്കുകളെക്കാൾ കൂടുതൽ ഫലവത്താ യതും ആയ മരുന്നുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുണ്ട്. ഇത്തരം മരുന്നുകൾ സ്കിസോ ഫ്രീനിയയുടെ ചികിത്സയിൽ വിപ്ലവാത്മകമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഷോക്ക് ചികിത്സയും (ഇലക്ട്രോ കൺവൾസീവ് തെറാപ്പി-ECT) ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.


മനഃശാസ്ത്രചികിത്സ


ചികിത്സകനുമായി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങൾ രോഗി യുടെ മാനസിക ക്ലേശങ്ങൾക്കും മ്ലാനതക്കും ഗണ്യമായ പരിഹാരം നല്കുന്നു. രോഗിക്ക് നല്കുന്ന ഉപദേശങ്ങളിൽക്കൂടി അയാൾക്ക് തന്റെ അസുഖത്തെപ്പറ്റി മനസ്സിലാക്കാൻ കഴിയുന്നു; പൂർ ണമായും അപ്രത്യക്ഷമാകാത്ത ലക്ഷണങ്ങളോട് ഒത്തുചേർന്നു പോകാനും കഴിയുന്നു. ഇതോ ടൊപ്പം ഒരു കൂട്ടായ്മയിലൂടെയുള്ള മനഃശാസ്ത്രചികിത്സ (ഗ്രൂപ്പ് തെറാപ്പി) പ്രായോഗികവും അഭി ലഷണീയവുമായ ഒരു അനുബന്ധരീതിയാണ്. രോഗിക്ക് സമൂഹത്തിൽ മറ്റുള്ളവരുമായി ആരോഗ്യകരമായി എങ്ങനെ ബന്ധപ്പെടാം എന്നത് ഇത്തരം തെറാപ്പികൾ കാണിച്ചുകൊടു ക്കുന്നു.


പുനരധിവാസ ചികിത്സ


രോഗിക്ക്, സാധാരണജോലികൾ തുടങ്ങുന്നതിനും സമൂഹത്തിന് പ്രയോജനം ചെയ്യു ന്ന ഒരാളായി മാറുന്നതിനും പുനരധിവാസചികിത്സ അതിപ്രധാനമാണ്. ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സൈക്യാട്രിസ്റ്റ്, സോഷ്യൽവർക്കർ എന്നിവർക്ക് ഇക്കാര്യത്തിൽ രോഗിയെയും കുടുംബത്തെയും വളരെയധികം സഹായിക്കാനാകും. രോഗിയെ അയാളുടെ കഴിവിനൊത്ത് ലളിതമായ ഒരു വരുമാനം ഉണ്ടാക്കുവാനും വീണ്ടും ജീവിതം ആരംഭിക്കാനും സജ്ജമാക്കുക യാണ് ഇതിന്റെ ലക്ഷ്യം.


കുടുംബചികിത്സ (Family Therapy)


രോഗിയുടെ കുടുംബത്തിനോ അല്ലെങ്കിൽ സ്കിസോഫ്രീനിയ രോഗികളുടെ കുടുംബ ത്തിന് കൂട്ടായോ അസുഖത്തെപ്പറ്റിയും അസുഖലക്ഷണങ്ങളെപ്പറ്റിയും ലഭ്യമായ ചികിത്സാരീ തികളെക്കുറിച്ചും രോഗിയോട് കുടുംബങ്ങൾ പുലർത്തേണ്ട മനോഭാവങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും വിശദമായി ചർച്ചചെയ്യുന്നു. രോഗത്തെക്കുറിച്ച് കുടുംബംഗങ്ങൾക്കുള്ള ധാരണ സ്കിസോഫ്രീനിയയുടെ ഗതിയെ ഗണ്യമായി ബാധിക്കും. മന്ദബുദ്ധിയാണ്. മടിയ നാണ്, അഭിനയമാണ് എന്ന മനോഭാവങ്ങളോടെ രോഗിയോട് പെരുമാറുന്നത്. മാറ്റിയെ ടുക്കുന്നതിന് ഇത്തരം വിദ്യാഭ്യാസം (Psycio Education) അത്യന്താപേക്ഷിതമാണ്. കുടുംബാംഗ ങ്ങൾ രോഗിയുടെ ചികിത്സാനിർദേശങ്ങൾ അ തേപടി പാലിക്കുക, രോഗിയോട് പ്രത്യേക താത്പര്യം പ്രകടിപ്പിക്കുക, ചെറിയ ചുമതലകൾ ഏല്പിക്കുക. രോഗിക്ക് പ്രോത്സാഹനവും പിന്തു ണയും നൽകുക, അയാളെ അയാൾതന്നെയായി അംഗീകരിക്കുക, ഇതൊക്കെ അഭികാമ്യ മായ കാര്യങ്ങളാണ്. അമിതവിമർശനം, നിരുത്സാഹപ്പെടുത്തൽ, അമിതമായ സാമൂഹ്യ സമ്മർദം എന്നിവ രോഗം മൂർച്ഛിക്കാനുള്ള പ്രധാന കാരണങ്ങളാണ്. രോഗിയെ പുനരധി വസിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ കുടുംബ വിദ്യാഭ്യാസം പ്രധാന പങ്കുവഹിക്കുന്നു. മറ്റൊരു പ്രധാനകാര്യം രോഗനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായാൽത്തന്നെയും നിർദേശിക്ക പ്പെട്ടിട്ടുള്ള ഔഷധചികിത്സയിൽ ഒരു കോട്ടവും തട്ടരുത് എന്നതാണ്. രോഗിയുടെ കുടുംബാം ഗകുടുംബങ്ങൾക്ക് ഇതിൽ ഒരു പ്രധാന പങ്കുവഹിക്കാനാകും.

Leave a comment

Your email address will not be published. Required fields are marked *